സ്വവര്‍ഗാനുരാഗിയായ പങ്കാളിയെ കൊലപ്പെടുത്തി; പ്രതി അറസ്റ്റില്‍

arrest

മുംബൈ: സ്വവര്‍ഗാനുരാഗിയായ പങ്കാളിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി അറസ്റ്റില്‍. ഇരുപത്തേഴുകാരനായ യുവാവാണ് അറസ്റ്റിലായത്. 56കാരന്റെ മൃതദേഹം കണ്ടെത്തി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഉമേഷ് പാട്ടീല്‍ എന്നയാളാണ് സംഭവത്തില്‍ മരിച്ചത്. പ്രഫുല്‍ പവാര്‍ ആണ് പൊലീസ് പിടിയിലായത്.

ഇരുവരും തമ്മിലുള്ള സ്വവര്‍ഗാനുരാഗമാണ് കൊലപാതകത്തിലേക്ക് നയിക്കാനുണ്ടായ കാരണമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. മുംബൈയിലെ ദോംബിവാലി ജില്ലയിലാണ് സംഭവം.

മുംബൈ കോടതിയിലെ ജീവനക്കാരനായ ഉമേഷ് പാട്ടീല്‍ വിരമിച്ചതിന് ശേഷം ഒരു സ്വകാര്യ കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്. ഇയാളെ രണ്ടുദിവസമായി കാണാനില്ലായിരുന്നു. വ്യാഴാഴ്ച രാവിലെ ദോംബവാലിയിലെ റയില്‍വെ ട്രാക്കിന് സമീപം ഒരു ബാഗില്‍ നിന്നുമാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ സുഹൃത്തായ പ്രഫുല്‍ പവാറാണ് കൊല നടത്തിയതെന്നാണ് പൊലീസ് പറയുന്നത്.

Top