കാ​യ​ലോ​റി​യി​ൽ ഒ​ളി​ച്ചു​ക​ടത്താൻ ശ്രമിച്ച അ​ഞ്ചു​കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി, ഒരാള്‍ അറസ്റ്റിൽ

തൃ​ശൂ​ർ: കാ​യ​ലോ​റി​യി​ൽ ഒ​ളി​ച്ചു​ക​ട​ത്താൻ ശ്രമിച്ച അ​ഞ്ചു​കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി. തൃ​ശൂ​ർ ശ​ക്ത​ൻ മാ​ർ​ക്ക​റ്റി​ൽ ​നി​ന്നാ​ണ് ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്ത​ത്. ലോ​റി ഡ്രൈ​വ​ർ ക​ട്ട​പ്പ​ന പാ​മ്പാടുംപാറ സ്വ​ദേ​ശി ക​റു​പ്പു​സ്വാ​മി(38)​യെ അ​റ​സ്റ്റു ചെ​യ്തു. ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.

കാ​യ കൊ​ണ്ടു​വ​രു​മ്പോള്‍ ഇ​തി​നു​മു​മ്പും ഇ​യാ​ൾ ഇ​ത്ത​ര​ത്തി​ൽ ക​ഞ്ചാ​വ് ക​ട​ത്തി​യി​ട്ടു​ണ്ടെ​ന്നാ​ണ് എ​ക്സൈ​സി​ന് ല​ഭി​ച്ചി​രി​ക്കു​ന്ന സൂ​ച​ന.

ക​മ്പം തേ​നി ഭാ​ഗ​ത്തു​നി​ന്നും തൃ​ശൂ​രി​ലേ​ക്കും എ​ട​പ്പാ​ളി​ലേ​ക്കും കാ​യ ക​യ​റ്റി​ക്കൊ​ണ്ടു​പോ​കു​ന്ന ലോ​റി​യു​ടെ കാ​ബി​ന​ക​ത്തെ സീ​റ്റി​ന​ടി​യി​ലാ​ണ് പാ​ക്ക​റ്റു​ക​ളി​ലാ​ക്കി ക​ഞ്ചാ​വ് ഒ​ളി​പ്പി​ച്ചി​രു​ന്ന​ത്.

എന്നാൽ ആ​ർ​ക്കു​വേ​ണ്ടി​യാ​ണ് ക​ഞ്ചാ​വ് എ​ത്തി​ച്ച​തെ​ന്നു വ്യ​ക്ത​മാ​യി​ട്ടി​ല്ല. ആ​ലു​വ പോ​ലീ​സി​ൽ ഇ​യാ​ൾ​ക്കെ​തി​രെ മുമ്പ് ഒ​ന്നേ​കാ​ൽ കി​ലോ ക​ഞ്ചാ​വ് ക​ട​ത്തി​യ സം​ഭ​വ​ത്തി​ൽ കേ​സു​ണ്ട്.

Top