മാട്രിമോണിയല്‍ സൈറ്റ് വഴി തട്ടിപ്പ് നടത്തിയ ‘ആത്മീയ ആചാര്യന്‍’ അറസ്റ്റില്‍

perambra

ഡല്‍ഹി: മാട്രിയമോണിയല്‍ സൈറ്റുകളില്‍ പലഐഡിയുണ്ടാക്കി സ്ത്രീകളെ വഞ്ചിച്ച യുവാവ് അറസ്റ്റില്‍. അഭിഷേക് വസിഷ്ഠ് എന്നയാളാണ് ഹരിദ്വാറില്‍ അറസ്റ്റിലായത്.

അക്ഷയ ദീപം മീഡിയ ഹൗസിന്റെ ഉടമയെന്ന് പറഞ്ഞാണ് ഇയാള്‍ നല്ല കുടുംബത്തിലെ യുവതികളില്‍ നിന്നും വിവാഹാലോചനകള്‍ ക്ഷണിച്ചത്.

ഡല്‍ഹി സ്വദേശികളായ ഒരു കുടുംബമാണ് അഭിഷേകിനെതിരെ ആദ്യം പരാതി നല്‍കിയത്. മാതാപിതാക്കള്‍ ഇല്ലെന്നും ബന്ധുക്കളായി ആരുമില്ലെന്നും പറഞ്ഞായിരുന്നു ഇയാള്‍ ഈ കുടുംബവുമായി അടുത്തത്. വിവാഹം കഴിച്ച് രണ്ടാഴ്ച ഭാര്യയ്ക്കൊപ്പം കഴിഞ്ഞ അഭിഷേക് ശേഷം പണവും സ്വര്‍ണാഭരണങ്ങളുമായി കടന്നുകളഞ്ഞു.

അഭിഷേക് പല ചാനലുകളിലും ആത്മീയ ആചാര്യനായും പ്രത്യക്ഷപ്പെട്ടിരുന്നു. ആചാര്യ അതുല്‍ ജി മഹാരാജ് എന്ന പേരില്‍ വിവിധ പരിപാടികള്‍ അവതരിപ്പിച്ചിരുന്നു. തട്ടിപ്പ് മനസിലായ ചാനലുകള്‍ പരിപാടികള്‍ നിര്‍ത്തി തട്ടിപ്പുകാരനെന്ന് മുന്നറിയിപ്പും നല്‍കിയിരുന്നതായാണ് വിവരം. പരാതി ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കള്ളി വെളിച്ചത്തായത്.

Top