പ്രധാനമന്ത്രി പങ്കെടുക്കുന്ന റാലിക്ക് ബോംബ് ഭീഷണി; യുവാവ് അറസ്റ്റില്‍

modi main

പാട്ന: പാക്കിസ്ഥാനുമായുള്ള പ്രശ്‌നങ്ങള്‍ കൊടുംമ്പിരികൊണ്ടു നില്‍ക്കുന്നതിനിടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കാനിരിക്കുന്ന റാലിയില്‍ ബോംബ് വയ്ക്കുമെന്ന് ഭീഷണി. ബീഹാറിലെ പാട്നയിലാണ് സംഭവം. മാര്‍ച്ച് 3ന് നരേന്ദ്രമോദി പങ്കെടുക്കുന്ന സങ്കല്‍പ് യാത്രയ്ക്കാണ് ഭീഷണി വന്നത്.

ബോംബ് ഭീഷണി മുഴക്കിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഉദയന്‍ റായ് എന്ന ആളെയാണ് അറസ്റ്റ് ചെയ്തത്. വാട്സാപ്പ് വഴിയാണ് ഗാന്ധി മൈദാനാത്ത് നടത്താനിരിക്കുന്ന എന്‍ഡിഎയുടെ സങ്കല്‍പ് യാത്രയില്‍ സ്ഫോടനം നടത്തുമെന്ന് ഉദയ് ഭീഷണി മുഴക്കിയത്. തുടര്‍ന്ന് ചൊവ്വാഴ്ച ഇയാളെ അറസ്റ്റ് ചെയ്യുകയും കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. ഇയാളെ14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

ഉദയ്‌ക്കെതിരെ അപവാദ പ്രചരണം പരത്തുക, ഭീഷണി മുഴക്കുക, എന്നിവ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഇയാളുടെ സമൂഹമാധ്യമ അക്കൗണ്ടുകള്‍ പൊലീസ് പരിശോധിച്ചു വരികയാണ്.

Top