തമിഴ്നാട്ടിൽ നിന്നും കഞ്ചാവ് കടത്താൻ ശ്രമിച്ചയാൾ പിടിയിൽ

ടുക്കി: വാഴക്കുല കയറ്റി വന്ന പിക്കപ്പ് ജീപ്പില്‍ ഒളിപ്പിച്ച് കേരളത്തിലേയ്ക്കു കടത്താൻ ശ്രമിച്ച കഞ്ചാവ് പിടികൂടി. ഇടുക്കി കമ്പംമേട് ചെക്ക് പോസ്റ്റിൽ എക്സൈസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. തമിഴ്‌നാട്ടിൽ നിന്നും  തൃശൂർ ഭാഗത്തേയ്ക്ക് കടത്താൻ ശ്രമിച്ച 2.300 കിലോഗ്രാം കഞ്ചാവാണ് പിടികൂടിയത്.

കഞ്ചാവ് കടത്തിയ വാഹനത്തിലുണ്ടായ ഒരാളെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.  തേനി ചിന്നമന്നൂർ സ്വദേശി മാരിച്ചാമിയാണ് ആണ് അറസ്റ്റു ചെയ്തത്. ഉടുമ്പൻചോല എക്സൈസ് റേഞ്ച് സംഘത്തിന് കൈമാറിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻറ് ചെയ്തു.

Top