പതിമൂന്നുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍

തൊടുപുഴ : പതിമൂന്നുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റിലായി. ശാസ്താംപാറ സ്വദേശി സിറാജാണ്(36) അറസ്റ്റിലായത്. നെടിയശാല പുറപ്പുഴ റോഡില്‍ 11ന് ആയിരുന്നു സംഭവം നടന്നത്.

ട്യൂഷന്‍ കഴിഞ്ഞ് പെണ്‍കുട്ടി റോഡരികിലൂടെ നടന്നുപോകുമ്പോൾ ബൈക്കിലെത്തിയ പ്രതി കയറിപ്പിടിക്കുകയായിരുന്നു. നിരവധി മോഷണക്കേസുകളിലെ പ്രതിയാണ് ഇയാള്‍. കരിങ്കുന്നം പൊലീസ് പ്രദേശത്തെ കടകളിലെ സി.സി ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതിയെ കണ്ടെത്തിയത്. കോവിഡ് പരിശോധനയ്ക്കുശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കും.

Top