ഓട്ടോ ഡ്രൈവറെ ബോംബ് എറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ചയാൾ പിടിയിൽ

തിരുവനന്തപുരം : തിരുവനന്തപുരത്ത് ഓട്ടോറിക്ഷ തൊഴിലാളിയെ നാടന്‍ ബോംബ് എറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതിയെ പൊലീസ് പിടികൂടി. കാപ്പിരി എന്ന് വിളിക്കുന്ന ജിതിന്‍ രാജിനെയാണ് പേരൂര്‍ക്കട പൊലീസ് അറസ്റ്റ് ചെയ്തത്.

കേശവദാസപുരം ജ്യോതി നഗറില്‍ പ്രമോദ് കുമാറിനെയാണ് കഴിഞ്ഞ സെപ്റ്റംബര്‍ 10-ന് ജിതിന്‍രാജിന്റെ നേതൃത്വത്തിലുളള നാലംഗസംഘം കൊലപ്പെടുത്താന്‍ ശ്രമിച്ചത്. പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കഴിഞ്ഞ ദിവസം കുടപ്പനക്കുന്നിലെ ഒളിസങ്കേതത്തില്‍ നിന്നും ജിതിന്‍ രാജിനെ പിടികൂടിയത്.

Top