നടി ഗൗതമിയുടെ വീട്ടിൽ അതിക്രമിച്ച് കയറിയ യുവാവ് അറസ്റ്റിൽ

ചെന്നൈ : നടി ​ഗൗതമിയുടെ വീട്ടിൽ അതിക്രമിച്ച് കയറിയ യുവാവ് അറസ്റ്റിൽ. ഗൗതമിയും മകളും താമസിക്കുന്ന കൊട്ടിവാരത്തെ വീട്ടിലാണ് ഇയാൾ അതിക്രമിച്ച് കയറിയത്. പാണ്ഡ്യന്‍ എന്ന 28കാരനാണ് അറസ്റ്റിലായത്. തിങ്കളാഴ്ച്ച വൈകിട്ടോടെയായിരുന്നു സംഭവം.

വീടിന്‍റെ മതിൽ ചാടി കടന്നാണ് ഇയാൾ അകത്ത് കയറിയത്. വീട്ടുജോലിക്കാരനായ സതീഷ് ആണ് യുവാവിനെ ആദ്യം കണ്ടത്. ഇയാളെ പിടികൂടിയ ശേഷം പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. യുവാവ് മദ്യലഹരിയിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇയാളുടെ സഹോദരന്‍ താരത്തിന്റെ വീട്ടില്‍ ജോലി ചെയ്തു വരികയാണെന്നും ഇയാളെ കാണാനായാണ് പാണ്ഡ്യന്‍ ഇവിടെയെത്തിയതെന്നാണ് പൊലീസ് പറയുന്നത്. വീട്ടിൽ അതിക്രമിച്ച് കയറിയതിനും പൊതു സ്ഥലത്ത് അപമര്യാദയായി പെരുമാറിയത്തിനും ഇയാൾക്കെതിരെ കേസെടുത്തു.

Top