കോവിഡ് സെന്ററിൽ യുവതിയുടെ നഗ്നചിത്രം പകർത്താൻ ശ്രമം ; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം : കോവിഡ് സെന്ററിൽ യുവതിയുടെ നഗ്നചിത്രം പകർത്താൻ ശ്രമിച്ച  യുവാവ് അറസ്റ്റിൽ. പാറശാല ശ്രീകൃഷ്ണ ഫാർമസി സെന്ററിലെ കോവിഡ് നിരീക്ഷണ കേന്ദ്രത്തിലാണ് സംഭവം. നെയ്യാറ്റിൻകര ചെങ്കൽ സ്വദേശി ഷാലുവാണ് അറസ്റ്റിലായത്. 26 വയസ്സുകാരനായ ഇയാളെ പാറശാല പൊലീസാണ് കസ്റ്റഡിയിൽ എടുത്തത്.

പിടിയിലായ യുവാവും കോവിഡ് നിരീക്ഷണത്തിലായിരുന്നു. പാറശാല ശ്രീകൃഷ്ണ ഫാർമസി സെന്ററിലെ കോവിഡ് നിരീക്ഷണ കേന്ദ്രത്തിൽ വച്ചാണ് ഇയാൾ യുവതിയുടെ നഗ്നചിത്രം പകർത്താൻ ശ്രമിച്ചത്.യുവതിയുടെ നഗ്ന ചിത്രം പകർത്തുന്നതിനായി യുവാവ് കുളിമുറിയിൽ മൊബൈൽ ഫോൺ ഒളിപ്പിച്ചിരുന്നു. കുളിക്കുന്നതിനിടെ യുവതി ക്യാമറ കാണുകയും സംഭവം അധികൃതരെ അറിയിക്കുകയുമായിരുന്നു.

കോവിഡ് സെന്റർ അധികൃതർ വിളിച്ചറിയിച്ചതിനെ തുടർന്ന് പാറശാല പൊലീസ് സ്ഥലത്തെത്തി യുവാവിനെ കസ്റ്റഡിയിൽ എടുത്തു. മൊബൈൽ ഫോണും പിടിച്ചെടുത്തു. സംഭവത്തിൽ യുവാവിനെ പൊലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്.

Top