മദ്യലഹരിയിൽ ഭാര്യയെ ശ്വാസംമുട്ടിച്ചു കൊന്ന യുവാവ് പിടിയിൽ

ന്യൂഡൽഹി:  മദ്യലഹരിയിൽ ഭാര്യയെ കൊലപ്പെടുത്തിയ യുവാവ് പോലീസിന്റെ പിടിയിൽ. ബുറാഡിയിലെ സന്ത് നഗറിൽ നടന്ന സംഭവത്തിൽ ഹഷിക (30) ആണ് കൊല്ലപ്പെട്ടത്. ഭാര്യയെ കൊലപ്പെടുത്തിയ യുവാവ് മൃതദേഹത്തിനു സമീപം കിടന്നുറങ്ങുകയും ചെയ്തു.

രാജ്കുമാറിന്റെ മദ്യപാനത്തെ ചൊല്ലി ഇരുവരും തമ്മിൽ വഴക്കു പതിവായിരുന്നെന്ന് പൊലീസ് പറയുന്നു. ഹഷികയുടെ ബന്ധുക്കളാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് രാജ്കുമാർ പിടിയിലായത്.

Top