തമിഴ്‌നാട്ടില്‍ നിന്ന് കഞ്ചാവെത്തിച്ച് വില്‍പ്പന നടത്തിയിരുന്നയാള്‍ പിടിയില്‍

തിരുവനന്തപുരം: തമിഴ്‌നാട്ടില്‍ നിന്ന് വലിയ തോതില്‍ കഞ്ചാവെത്തിച്ച് ചില്ലറ വില്‍പ്പന നടത്തിയിരുന്ന യുവാവ് അറസ്റ്റില്‍. തിരുവനന്തപുരം പെരുമ്പഴതൂര്‍ സ്വദേശി അജിയാണ് അറസ്റ്റിലായത്. 37കാരനായ ഇയാളെ കഴിഞ്ഞ ദിവസമാണ് എക്‌സൈസ് സംഘമാണ് പിടികൂടിയത്. ഇയാളില്‍ നിന്ന് 1.5 കിലോഗ്രാം കഞ്ചാവും എക്‌സൈസ് സംഘം പിടിച്ചെടുത്തു. പ്രതിയെ കോടതി റിമാന്റ് ചെയ്തു.

Top