ട്രെയിനില്‍ യുവതിയെ അശ്ലീല ചേഷ്ടകൾ കാണിച്ച് അപമാനിക്കാന്‍ ശ്രമിച്ചയാൾ അറസ്റ്റിൽ

arrest

മുംബൈ: ട്രെയിനില്‍ വെച്ച് യുവതിയെ അപമാനിക്കാന്‍ ശ്രമിക്കുകയും അവരെ നോക്കി അശ്ലീല ചേഷ്ടകൾ കാണിക്കുകയും ചെയ്തയാളെ മുംബൈ റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തു.

മുംബൈ സ്വദേശിയായി കൃപ ബോധേബാ പട്ടേലിനെയാണ് റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തത്.

വീടില്ലാത്ത കൃപ ബോധേബാ മുംബൈയിലെ തെരുവുകളിലാണ് താമസം.

ശനിയാഴ്ച കുടുംബത്തോടൊപ്പം നലസോപരയില്‍ നിന്ന് ചത്രപതി ശിവജി മഹാരാജ ടെര്‍മിനസിലേക്ക് ലോക്കല്‍ ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിക്ക് മുന്നില്‍ വെച്ച് ഇയാള്‍ സ്വയംഭോഗം ചെയ്യുകയായിരുന്നു.

യുവതി ഈ ദൃശ്യം ഫോണിൽ പകര്‍ത്തുകയും പൊലീസിൽ പരാതി നല്‍കുകയും ചെയ്തു.

തുടർന്ന് ഫോണിലെയും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ച ശേഷം പൊലീസ് ഇയാളെ കസ്റ്റഡിയില്‍ എടുത്തു.

സ്ത്രീകളെ അപമാനിക്കാന്‍ ശ്രമിച്ചു എന്ന വകുപ്പ് ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

Top