യുപിയില്‍ ഒന്നര വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി പിടിയില്‍

ബഹ്‌റൈച്ച്: ഉത്തര്‍പ്രദേശിലെ ബഹ്‌റൈച്ച് ജില്ലയില്‍ ഒന്നര വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി പോലീസ് പിടിയിലായി. അമ്മയ്‌ക്കൊപ്പം വീടിനുള്ളില്‍ ഉറങ്ങി കിടക്കുകയായിരുന്ന കുഞ്ഞിനെയാണ് 30 കാരന്‍ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചത് .

കുഞ്ഞിനെ ഗ്രാമത്തിലെ െ്രെപമറി സ്‌കൂളിലെ ശുചിമുറിയില്‍ ഉപേക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കുട്ടിയെ കണ്ടെത്തുകയായിരുന്നു. ഗുരുതരാവസ്ഥയിലായിരുന്ന കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണപ്പെട്ടു.

സംഭവത്തില്‍ പ്രതിക്കെതിരെ പോക്‌സോ കേസ്, എന്‍എസ്എ എന്നിവ പ്രകാരം കേസെടുത്തു. പ്രതിയെ വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടെ രക്ഷപെടാന്‍ ശ്രമിക്കുകയായിരുന്നു. പോലീസിനെ വെട്ടിച്ച് വനത്തിലേക്ക് കയറിയെങ്കിലും പിന്നാലെയെത്തിയ പോലീസ് കാലില്‍ വെടിവച്ച് വീഴ്ത്തുകയായിരുന്നു.

Top