അമ്പലവയലില്‍ ഊമയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതി അറസ്റ്റില്‍

കല്‍പ്പറ്റ: വയനാട്ടില്‍ സുല്‍ത്താന്‍ ബത്തേരിക്കടുത്ത് അമ്പലവയലില്‍ ഊമയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. അമ്പലവയല്‍ കോളനിയില്‍ താമസിക്കുന്ന മുനീര്‍ (38)നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ മൊഴി പ്രകാരം കഴിഞ്ഞ ദിവസം പുലര്‍ച്ചെ തന്നെ ഇയാളെ കസ്റ്റഡിയിലെടുത്തിരുന്നു. പിന്നീട് ചോദ്യം ചെയ്തതിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.

മാതാപിതാക്കള്‍ വിറക് ശേഖരിക്കാന്‍ പോയ സമയത്താണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.പെണ്‍കുട്ടി ഇപ്പോള്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.

കുട്ടി ബഹളം വെച്ചതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ എത്തി കാര്യമന്വേഷിച്ചപ്പോഴാണ് ജനനേന്ദ്രിയത്തില്‍നിന്ന് രക്തമൊലിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട രക്ഷിതാക്കള്‍ ഉടന്‍തന്നെ കുട്ടിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

Top