ഡല്‍ഹിയില്‍ ആറു വയസുകാരിയെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ആറ് വയസ് മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ ക്രൂരമായി പീഡിപ്പിച്ച പ്രതി പൊലീസ് പിടിയില്‍. ഹരിയാനയിലെ റോത്തക്കില്‍ വച്ചാണ് പ്രതിയെ പിടികൂടിയത്. സിസിടിവി ദൃശ്യത്തില്‍ നിന്ന് പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞിരുന്നു.

ഇന്നലെ വൈകീട്ടോടെയാണ് പീഡനമെന്ന വാര്‍ത്ത പുറത്തുവന്നത്. ഡല്‍ഹിയിലെ രഞ്ജിത് നഗറിലാണ് പീഡനം നടന്നത്. വീടിനടുത്ത് കളിച്ചുകൊണ്ടിരിക്കെ കുഞ്ഞിനെ കാണാതാവുകയായിരുന്നു. മുറിവേറ്റ നിലയിലാണ് കുഞ്ഞ് തിരിച്ചെത്തിയത്.

കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് പീഡിപ്പിക്കപ്പെട്ട കാര്യം വീട്ടുകാര്‍ അറിയുന്നത്. ദിവസവേതന തൊഴിലാളിയാണ് കുഞ്ഞിന്റെ പിതാവ്. പെണ്‍കുട്ടി നിലവില്‍ രാം മനോഹര്‍ ലോഹിയ ആശുപത്രിയില്‍ ചികിത്സയിലാണ്. തുടര്‍ന്ന് കുഞ്ഞിന്റെ കുടുംബം പൊലീസില്‍ പരാതി നല്‍കി. ശക്തമായ വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്. ഡല്‍ഹി വനിതാ കമ്മീഷനും സംഭവത്തില്‍ ഇടപെട്ടിട്ടുണ്ട്.

Top