കണ്ണൂരില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ ഒരാള്‍ അറസ്റ്റില്‍

കണ്ണൂർ : കണ്ണൂർ മട്ടന്നൂരിൽ പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായി. മട്ടന്നൂര്‍ സ്വദേശി സിറാജാണ് അറസ്റ്റിലായത്. ഒന്നരമാസം മുന്‍പാണ് കേസിനാസ്പദമായ സംഭവം നടന്നത്.

 

പ്രായ പൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ വീട്ടിലേക്ക് പോകുന്ന വഴി പീഡിപ്പിച്ചുവെന്നാണ് പരാതി. സമീപത്തെ ഹോട്ടലിന്റെ അടുക്കള ഭാഗത്ത് വെച്ചാണ് പീഡനം നടന്നതെന്നാണ് പരാതിയിൽ പറയുന്നത്. പൊലീസ് കേസെടുത്തതിന് പിന്നാലെ പ്രതി ഒളിവിൽ പോയിരുന്നു. പ്രതി നാട്ടിലെത്തിയതിനു പിന്നാലെയാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.

Top