മാനസികാസ്വാസ്ഥ്യമുള്ള പെൺകുട്ടിയെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍

തിരുവനന്തപുരം : തിരുവനന്തപുരം ആറ്റിങ്ങലിൽ മാനസികാസ്വാസ്ഥ്യമുള്ള പെൺകുട്ടിയെ പീഡിപ്പിച്ചയാള്‍ അറസ്റ്റിൽ. കല്ലമ്പലം കരവാരം സ്വദേശി നിസാറാണ് അറസ്റ്റിലായിരിക്കുന്നത്. മാനസിക പ്രശ്നമുള്ള പെൺകുട്ടിയെയാണ് പ്രതി പീഡിപ്പിച്ചു ഗർഭിണിയാക്കിയത്.

പെൺകുട്ടി സ്ഥിരമായി ആടുമേയ്ക്കാൻ പോകുന്ന പുരയിടത്തിൽ പോത്തിനെ മേയ്ക്കാൻ വന്ന നിസാർ പെൺകുട്ടിയുമായി സൗഹൃദം നടിച്ച് പീഡിപ്പിക്കുകയായിരുന്നു. വിവരം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഇയാൾ പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

ശാരീരിക അസ്വസ്ഥതയെ തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് ഗർഭിണിയാണെന്ന വിവരം പുറത്തറിയുന്നത്. കല്ലമ്പലം പൊലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ഇൻസ്‌പെക്ടർ ഫിറോസ്, സബ് ഇൻസ്‌പെക്ടർ ഗംഗപ്രസാദ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Top