16 കാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച യുവാവ് പിടിയില്‍

ഇടുക്കി: സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട 16 കാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച യുവാവ് പിടിയില്‍. തൊടുപുഴ സ്വദേശി ഷിബു ശശി (20)യെയാണ് തളിപ്പറമ്പ് പൊലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രിയാണ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ പ്രതിയെ പിടികൂടിയത്.

സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡനത്തിനിരയാക്കുകയായിരുന്നു. സംഭവം അറിഞ്ഞ രക്ഷിതാക്കള്‍ തൊടുപുഴ പൊലീസില്‍ പരാതി നല്‍കുകയും തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ പിടികൂടുകയുമായിരുന്നു.

 

 

Top