മെര്‍സല്‍ വിവാദം ;ഫെയ്‌സ്ബുക്കിലൂടെ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച യുവാവ് പിടിയില്‍

modi

ചെന്നൈ : ഫെയ്‌സ്ബുക്കിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

തമിഴ്നാട് ശ്രീവില്ലിപുത്തൂർ സ്വദേശി തിരുമരുഗൻ (28)യാണ് പൊലീസ് പിടികൂടിയത്.

വിജയ് ചിത്രം മെർസലുമായി ബന്ധപ്പെട്ട് തിരുമരുഗന്റെ സുഹൃത്ത് ഫെയ്‌സ്ബുക്കിൽ ഒരു പോസ്റ്റിട്ടിരുന്നു. ഈ പോസ്റ്റിലാണ് പ്രധാനമന്ത്രിയെ ആക്ഷേപിക്കുന്ന തരത്തിൽ തിരുമരുഗൻ കമന്റ് ചെയ്തത്.

തുടർന്ന് പ്രാദേശിക ബി ജെ പി പ്രവർത്തകൻ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് തിരുമരുഗനെ അറസ്റ്റ് ചെയ്തത്.

ഒക്ടോബർ 18 ന് പുറത്തിറങ്ങിയ മെർസൽ കേന്ദ്രസർക്കാർ ആരംഭിച്ച ഗുഡ്സ് ആൻഡ് സർവീസസ് ടാക്സ് (ജിഎസ്ടി), ഡിജിറ്റൽ ഇന്ത്യ ക്യാമ്പൈൻ തുടങ്ങിയ പദ്ധതികളെ വിമർശിച്ചിരുന്നു. ഇത് വലിയ വിവാദങ്ങൾക്ക് വഴിയൊരുക്കിയിരുന്നു.

Top