വളർത്തു പൂച്ചയെ തല്ലിക്കൊന്നു; പരാതിയിൽ അയൽവാസി അറസ്റ്റിൽ

കൊച്ചി: വളര്‍ത്തു പൂച്ചയെ കൊലപ്പെടുത്തിയ കേസില്‍ അയല്‍വാസിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം ഐരാപു രം മഴുവന്നൂര്‍ ചവറ്റുകുഴിയില്‍ വീട്ടില്‍ സിജോ ജോസഫ് (30) നെയാണ് കുന്നത്തുനാട് പോലീസ് അറസ്റ്റ് ചെയ്തത്. അയല്‍വാസിയായ യുവതി നല്‍കിയ പരാതിയെ തുടര്‍ന്നാണ് പൊലീസ് സിജോയെ അറസ്റ്റ് ചെയ്തത്.

കേരള പോലീസിന്റെ സോഷ്യല്‍ മീഡിയ പേജില്‍ ഈ മാസം 25 നാണ് അയല്‍വാസി തന്‌റെ പൂച്ചക്കുട്ടിയെ കൊല്ലുന്ന വീഡിയോ യുവതി പങ്കുവച്ചത്. യുവതിയുടെ പൂച്ച മൂന്നു കുഞ്ഞുങ്ങളെയാണ് പ്രസവിച്ചത്.  അയല്‍വാസിയുടെ ടെറസിലേക്ക് പൂച്ച കുഞ്ഞുങ്ങളെയും കൊണ്ട് പോകാറുണ്ട്. ഈ കുഞ്ഞുങ്ങളെ പിന്നീട് കാണാറില്ലെന്ന് യുവതി പറഞ്ഞു.മൂന്നാമത്തെ പൂച്ചക്കുഞ്ഞിനെ സിജോ തല്ലിക്കൊല്ലുന്ന ദൃശ്യങ്ങള്‍ യുവതിയുടെ സഹോദരി മൊബൈലില്‍ പകര്‍ത്തുകയായിരുന്നു. ഇതാണ് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്.

ഈ വീഡിയോ കണ്ട  ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്ക് സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.അന്വേഷണത്തിനൊടുവില്‍ അയല്‍വാസിയെ അറസറ്റ് ചെയ്തു. ഇരു വീട്ടുക്കാരും തമ്മില്‍ നേരത്തെ തന്നെ വഴിത്തര്‍ക്കം നിലനിന്നിരുന്നു. ഇതിന്‌റെ വൈര്യാഗത്തിലാണ് സിജോ പൂച്ചകുഞ്ഞിനെ തല്ലികൊന്നതെന്നാണ് കണ്ടെത്തല്എ സ്.എച്ച്.ഒ സജി മാര്‍ക്കോസ് എസ്.ഐമാരായ എം.പി.എബി, കെ.ടി.ഷൈജന്‍, കെ.ആര്‍.ഹരിദാസ്, എ.എസ്. ഐ. അനില്‍കുമാര്‍, എസ്.സി.പി.ഒ പി.എ അബ്ദുള്‍ മനാഫ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

 

Top