ബിയര്‍ വാങ്ങി നല്‍കിയില്ല; സുഹൃത്തിനെ യുവാവ് കൊലപ്പെടുത്തി

മുംബൈ: ബിയര്‍ വാങ്ങി നല്‍കാന്‍ വിസമ്മതിച്ച സുഹൃത്തിനെ യുവാവ് കൊലപ്പെടുത്തി. സംഭവത്തില്‍ സോനു എന്ന് വിളിക്കുന്ന ഷണ്‍മുഖം രാജേന്ദ്രയെ പൊലീസ് അറസ്റ്റ് ചെയ്തു.

മുംബൈയിലെ സബര്‍ബന്‍ ജോഗേശ്വരിയിലാണ് സംഭവം. അജയ് കുപ്പു സ്വാമി എന്ന ഇരുപത്തൊമ്പതുകാരനാണ് കൊല്ലപ്പെട്ടത്.

തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നത്. അന്നേദിവസം രാവിലെ സോനു, അജയിയോട് ഒരു കുപ്പി ബിയര്‍ വാങ്ങികൊണ്ടുവരാന്‍ പറഞ്ഞു. എന്നാല്‍ ഈ ആവശ്യം അജയ് നിരസിക്കുകയായിരുന്നു. പിന്നാലെ രാത്രിയില്‍ അജയിയും സഹോദരനും പ്രതിയും കൂടി നടക്കാന്‍ ഇറങ്ങി.

ഇതിനിടയില്‍ എന്തുകൊണ്ടാണ് തനിക്ക് ബിയര്‍ വാങ്ങി നല്‍കാത്തതെന്ന് സോനു ചോദിച്ചു. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കു തര്‍ക്കമുണ്ടാകുകയും കുപിതനായ സോനു സുഹൃത്തിനെ കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. സംഭവ സ്ഥലത്ത് വച്ച് തന്നെ അജയ് മരിച്ചുവെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. കൊലയ്ക്ക് പിന്നാലെ സോനു രക്ഷപ്പെടാന്‍ ശ്രമിച്ചുവെങ്കിലും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

Top