സഹപ്രവര്‍ത്തകനെ കൊന്ന് കഷ്ണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച പ്രതി അറസ്റ്റില്‍

arrest

ന്യൂഡല്‍ഹി: സഹപ്രവര്‍ത്തകനെ കൊന്നതിന് ശേഷം ഫ്രിഡ്ജില്‍ സൂക്ഷിച്ച പ്രതി അറസ്റ്റില്‍.

സഹപ്രവര്‍ത്തകനായ വിപിന്‍ ജോഷിയെ കൊലപ്പെടുത്തിയ ശേഷം താമസസ്ഥലത്തെ ഫ്രിഡ്ജില്‍ സൂക്ഷിച്ച ഡല്‍ഹി സ്വദേശി ബാദല്‍ മണ്ഡലിനെ (31) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്.

സംഭവത്തിന് ശേഷം ഒറീസയിലേക്ക് കടന്ന ഇയാളെ കുറിച്ചുള്ള വിവരം ഇയാളുടെ ബന്ധുവാണ് പൊലീസിന് കൈമാറിയത്.

തന്റെ ഭാര്യയുമായി വിപിനുള്ള ബന്ധമാണ് കൊലയ്ക്ക് കാരണമെന്ന് ബാദല്‍ പൊലീസിന് മൊഴി നല്‍കി.

ബാര്‍ ഹോട്ടല്‍ ജീവനക്കാരായ ഇരുവരും സംഭവ ദിവസം നന്നേ മദ്യപിച്ചിരുന്നു.

മുറിയിലെത്തിയ ശേഷം ഭാര്യയുമായി വിപിനുള്ള ബന്ധം ചോദ്യം ചെയ്ത ഇയാള്‍ ഇറച്ചിവെട്ടുന്ന കത്തി ഉപയോഗിച്ച് വിപിനെ കൊലപ്പെടുത്തുകയായിരുന്നു.

തുടര്‍ന്ന് മൃതദേഹം കഷ്ണങ്ങളാക്കി പ്ലാസ്റ്റിക് കവറുകളില്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ചു. രൂക്ഷമായ ദുര്‍ഗന്ധം മൂലം സമീപവാസികള്‍ വിവരമറിച്ചതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.

Top