പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ തട്ടികൊണ്ടുപോയി കഴുത്തറുത്ത് കൊലപ്പെടുത്തി; പ്രതി അറസ്റ്റില്‍

ഡല്‍ഹി: പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ തട്ടികൊണ്ടു പോയി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി അറസ്റ്റില്‍.ഡല്‍ഹിയിലെ ഖയാല എന്ന പ്രദേശത്താണ് സംഭവം നടന്നത്.

ഒക്ടോബര്‍ 25നാണ് കുട്ടിയെ കാണാതായത്. തുടര്‍ന്ന് കുട്ടിയുടെ മൂത്ത സഹോദരന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. ഒക്ടോബര്‍ 26ന് ഒരു കുട്ടിയുടെ മൃതദേഹം കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയതായി പൊലീസിന് വിവരം ലഭിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കാണാതായ കുട്ടിയുടെ മൃതദേഹമാണ് ഇതെന്ന് കണ്ടെത്തി. കുട്ടിയുടെ സഹോദരന്‍ മൃതദേഹം തിരിച്ചറിയുകയും ചെയ്തു.
ശേഷം നടത്തിയ തെരച്ചിലിലാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്.

വ്യക്തി വൈരാഗ്യത്തെ തുടര്‍ന്ന് കുട്ടിയെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയതായി പ്രതി സമ്മതിച്ചിട്ടുണ്ട്. ഇയാള്‍ക്ക് കുട്ടിയുടെ കുടുംബത്തോട് പകയുണ്ടായിരുന്നു. അവരെ ഒരു പാഠം പഠിപ്പിക്കുന്നതിന് വേണ്ടിയാണ് കുട്ടിയെ തട്ടികൊണ്ടു പോയി കഴുത്തറുത്ത് കൊലപ്പെടുത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Top