ഫ്രാന്‍സില്‍ വൈദികനു നേരെ വെടിയുതിര്‍ത്തയാള്‍ പൊലീസ് പിടിയില്‍

ലിയോണ്‍: ഫ്രാന്‍സില്‍ ഗ്രീക്ക് ഓര്‍ത്തഡോക്‌സ് വൈദികനു നേരെ വെടിയുതിര്‍ത്തയാള്‍ പോലീസ് പിടിയില്‍. ഫ്രഞ്ച് പൊലീസ് വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം വെടിവെയ്പിന്റെ കാരണമെന്ന് വ്യക്തമായില്ലെന്നും പൊലീസ് അറിയിച്ചു.

കോട്ടിനുള്ളില്‍ ഒളിപ്പിച്ചു വച്ച തോക്കുകൊണ്ടു വൈദികനെ വെടിവെച്ച ശേഷം ഓടി രക്ഷപ്പെട്ട അക്രമിയെ ഏറെ നേരത്തെ തെരച്ചിലിനൊടുവിലാണ് പൊലീസ് പിടികൂടിയത്. വെടിവെയ്പില്‍ വൈദികനു ഗുരുതരമായി പരിക്കേറ്റിരുന്നു. അദ്ദേഹം ഗുരുതരാവസ്ഥ തരണം ചെയ്തിട്ടില്ലെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ലിയോണ്‍ നഗരത്തിലെ ഗ്രീക്ക് ഓര്‍ത്തഡോക്‌സ് പള്ളി തിരുകര്‍മങ്ങള്‍ക്കു ശേഷം പൂട്ടുകയായിരുന്ന വൈദികനെയാണു അജ്ഞാതന്‍ വെടിവച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചത്.

Top