സ്വത്തു തര്‍ക്കത്തെ തുടര്‍ന്ന് പിതാവിന്റെ പല്ലുകള്‍ അടിച്ച് കൊഴിച്ച മകന്‍ അറസ്റ്റില്‍

കല്ലമ്പലം : സ്വത്തു തര്‍ക്കത്തെ തുടര്‍ന്ന് പിതാവിന്റെ പല്ലുകള്‍ അടിച്ച് കൊഴിച്ച മകന്‍ അറസ്റ്റില്‍. നാവായിക്കുളം മരുതികുന്ന് മുക്കട ദാരുല്‍ഹമാനില്‍ അല്‍ അമീനെയാണ് പൊലീസ് പിടിയിലായത്.

മകന്‍ മദ്യ ലഹരിയിലായിരുന്നു. കുടുംബസ്വത്ത് ആവശ്യപ്പെട്ട് അല്‍ അമീന് പിതാവുമായി തര്‍ക്കത്തിലേര്‍പ്പെടുകയും ഒടുവില്‍ അടിപിടിയില്‍ കലാശിക്കുകയുമായിരുന്നു.

പരിക്കേറ്റ അഷറഫുദീനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന് ശേഷം ഒളിവില്‍ പോയ അല്‍ അമീനെ പിതാവിന്റെ പരാതിയില്‍ പൊലീസ് പിടികൂടുകയായിരുന്നു. പ്രതിയെ റിമാന്‍ഡ് ചെയ്തു.

Top