ഡല്‍ഹി വിമാനത്താവളത്തില്‍ നിന്നും 32 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണം പിടികൂടി

ന്യൂഡല്‍ഹി: ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അനധികൃതമായി കടത്താന്‍ ശ്രമിച്ച ഒരു കിലോ സ്വര്‍ണം പിടിച്ചെടുത്തു. സ്വര്‍ണം മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ഇരുപത്തിനാലുകാരനായ യാത്രക്കാരന്‍ പിടിയിലായത്.

തിങ്കളാഴ്ച ദുബായിയില്‍നിന്നും എത്തിയ യുവാവില്‍നിന്നും ഒമ്പത് സ്വര്‍ണ ബിസ്‌ക്കറ്റുകള്‍ പിടിച്ചെടുത്തു. ഇവയ്ക്ക് വിപണിയില്‍ 32 ലക്ഷം രൂപ വിലവരും. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ യുവാവിനെ അറസ്റ്റ് ചെയ്തു.

Top