പ്രമുഖ മോഡലിനെ കൊന്ന് സ്യൂട്ട്‌കേസിലാക്കിയ സംഭവം; യുവാവ് അറസ്റ്റില്‍

മോസ്‌കോ:പ്രമുഖ മോഡലും വ്‌ളോഗറുമായ മോസ്‌കോ സ്വദേശി എകതെറിന കരഗ്ലനോവയെ കൊലപ്പെടുത്തിയ പ്രതി അറസ്റ്റില്‍. കരഗ്ലനോവ അവധി ആഘോഷിക്കാന്‍ ആണ്‍സുഹൃത്തിനൊപ്പം യാത്രപോകാന്‍ തീരുമാനിച്ചെന്നറിഞ്ഞതില്‍ അസൂയപ്പെട്ടാണ് കൊലപാതകം നടത്തിയതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു .33കാരനായ പ്രതിയുടെ വിവരങ്ങള്‍ പൊലീസ് ഇതുവരെ പുറത്തിവിട്ടിട്ടില്ല.

ജൂലൈ 27നാണ് 24കാരിയയാ എകതെറിന കരഗ്ലനോവ എന്ന യുവതിയുടെ മൃതദേഹം അവരുടെ ഫ്‌ളാറ്റില്‍ സ്യൂട്ട്‌കേസില്‍ നിന്ന് കണ്ടെത്തിയത്. യുവതിയെ കൊലപ്പെടുത്തിയ ശേഷം പ്രതി മൃതദേഹം സ്യൂട്ട്‌കേസിലാക്കിയതാണെന്ന് പൊലീസ് പറഞ്ഞു.

യുവതിയെ ഫോണില്‍ വിളിച്ചിട്ട് കിട്ടായാപ്പോള്‍ ബന്ധുക്കള്‍ ഫ്‌ലാറ്റുടമയെ അറിയിക്കുകയായിരുന്നു. ഫ്‌ലാറ്റുടമ അന്വേഷിച്ച് എത്തിയപ്പോഴാണ് എകതെറിന കൊല്ലപ്പെട്ട വിവരം പുറം ലേകം അറിയുന്നത്. പിന്നീട് വിവരം പൊലീസില്‍ ്അറിയിക്കുകയായിരുന്നു.

മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ത്ഥിയായിരുന്ന യുവതി, ഇന്‍സ്റ്റഗ്രാമില്‍ ട്രാവല്‍- ഫാഷന്‍ – ലൈഫ്‌സ്‌റ്റൈല്‍ ബ്ലോഗ് ചെയ്യുന്നുണ്ട്. 80000 ലേറെ ഫോളോവേഴ്‌സ് ആണ് കരഗ്ലനോവയ്ക്കുള്ളത്.

Top