ശക്തികുളങ്ങര പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ നിന്ന് 27 ലിറ്റര്‍ ചാരായവുമായി യുവാവ് പിടിയില്‍

alcohol

കൊല്ലം: ശക്തികുളങ്ങര പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ നടത്തിയ പരിശോധനയില്‍ 27 ലിറ്റര്‍ ചാരായവും 10000 രൂപയുമായി യുവാവ് പിടിയില്‍. കൊച്ചയ്യത്ത് തറയില്‍ രാധഭവനം വീട്ടില്‍ അജി(45)യാണ് പിടിയിലായത്.

വ്യാജചാരായത്തിന്റെ വില്‍പ്പനയും ഉല്‍പ്പാദനവും നടത്തുന്നുവെന്നുള്ള രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് സ്‌പെഷ്യല്‍ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ എസ്സ്.ഷിഹാബുദ്ദീന്റെ നേതൃത്വത്തില്‍ നടത്തിയ രഹസ്യനിരീക്ഷണത്തിലാണ് ഇയാള്‍ പിടിയിലായത്. ജില്ലയിലെ പോലീസ് സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ചായിരുന്നു മിന്നല്‍ പരിശോധന നടത്തിയത്.

Top