കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 18 ലക്ഷം രൂപയുടെ 440 ഗ്രാം സ്വര്‍ണവുമായി യാത്രക്കാരന്‍ പിടിയില്‍. എയര്‍ അറേബ്യയുടെ ചാര്‍ട്ടേഡ് വിമാനത്തില്‍ ഷാര്‍ജയില്‍ നിന്നെത്തിയ പേരാമ്പ്ര സ്വദേശി സാജിദാണ് പിടിയിലായത്. പേസ്റ്റ് രൂപത്തിലാക്കി ശരീരത്തില്‍ സ്വര്‍ണം ഒളിപ്പിച്ചു കടത്താനാണ് ഇയാള്‍ ശ്രമിച്ചത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ സ്വര്‍ണം കടത്താന്‍ മുമ്പും ശ്രമമുണ്ടായിരുന്നു.

Top