തിരുവനന്തപുരത്ത് യുവാവും യുവതിയും മരിച്ചനിലയില്‍

dead body

തിരുവനന്തപുരം: കാട്ടാക്കടയില്‍ യുവാവിനെയും യുവതിയെയും തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. രഞ്ജു (34), കുഞ്ഞുമോള്‍ (36) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഊരുട്ടമ്പലം സ്വദേശികളായ ഇരുവരും ഓട്ടോറിക്ഷ ഓടിക്കുന്നവരും ഒരുവീട്ടില്‍ ഒന്നിച്ച് താമസിക്കുന്നവരുമായിരുന്നു. ഇരുവരെയും കാട്ടാക്കടയിലെ വാടക വീട്ടിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

രഞ്ജുവിന്റെ സുഹൃത്ത് ഇയാളെ കാണാത്തതിനെ തുടര്‍ന്ന് ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ലഭിച്ചില്ല തുടര്‍ന്ന് വീട്ടില്‍ അന്വേഷിച്ചെത്തിയപ്പോഴാണ് വീടിന്റെ അടുക്കളയില്‍ തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടെത്തിയത്.

Top