രണ്ടു ലക്ഷം രൂപയ്ക്ക് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വാങ്ങി തടവിലിട്ട് പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍

CHILD-RAPE

ബിവാനി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ രണ്ടു ലക്ഷം രൂപ നല്‍കി സ്വന്തമാക്കിയ ശേഷം തടവിലാക്കി മാസങ്ങളോളം പീഡിപ്പിച്ച കേസില്‍ യുവാവും അമ്മയും അറസ്റ്റില്‍.ഹരിയാനയിലെ ബിവാനി സ്വദേശി സന്ദീപ്, ഇയാളുടെ അമ്മ ശകുന്തള എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്.

ഒഡീഷ സ്വദേശിനിയായ പെണ്‍കുട്ടിയാണ് ക്രൂര പീഡനത്തിനിരയായത്. വിവാഹം കഴിക്കാനെന്ന് പറഞ്ഞാണ് ഇവര്‍ പെണ്‍കുട്ടിയെ സ്വന്തമാക്കിയത്. ബന്ധുവീട്ടിലേക്കെന്ന വ്യാജേന അമ്മാവനാണ് പെണ്‍കുട്ടിയെ ഹരിയാനയിലെത്തിച്ച് സന്ദീപിനും ഇയാളുടെ അമ്മ ശകുന്തളയക്കും വിറ്റത്.

ശേഷം അമ്മയുടെ സഹായത്തോടെ അടുത്തുള്ള ക്ഷേത്രത്തില്‍ വച്ച് പെണ്‍കുട്ടിയെ ബലാത്കാരമായി സന്ദീപ് വിവാഹം കഴിച്ചു. സന്ദീപിന്റെ വീട്ടില്‍ വച്ച് രണ്ടുമാസത്തോളം താന്‍ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടുവെന്നും പെണ്‍കുട്ടി പൊലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. തന്നെ വാങ്ങാന്‍ രണ്ട് ലക്ഷം രൂപയാണ് ഇവര്‍ നല്‍കിയതെന്നും പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു.

പീഡനം സഹിക്കാന്‍ വയ്യാതെ പെണ്‍കുട്ടി രക്ഷപ്പെടാന്‍ ശ്രമിച്ചതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്. സന്ദീപിന്റെ വീടിന്റെ രണ്ടാം നിലയില്‍ നിന്ന് രക്ഷപ്പെടാനായി പെണ്‍കുട്ടി താഴേക്ക് ചാടിയത് കണ്ട അയല്‍വാസി പൊലീസില്‍ വിവരം അറിയിച്ചതോടെയാണ് പെണ്‍കുട്ടിക്ക് പുറം ലോകത്തേക്കുള്ള വഴി തുറന്നത്.

Top