ന്യൂജനറേഷന്‍ ബൈക്കില്‍ കഞ്ചാവ് കടത്താന്‍ ശ്രമം; യുവ ദമ്പതികള്‍ പിടിയില്‍

arrest

പെരുമ്പാവൂര്‍:ന്യൂജനറേഷന്‍ ബൈക്കില്‍ കഞ്ചാവ് കടത്താന്‍ ശ്രമിക്കുന്നതിനിടെ യുവ ദമ്പതിമാര്‍ പോലീസ് പിടിയില്‍.തമിഴ്നാട്ടിലെ തിരുപ്പൂരില്‍ നിന്നും കഞ്ചാവുമായി വരുമ്പോഴാണ് ഇരുവരും പിടിയിലായത്. ന്യൂജനറേഷന്‍ ബൈക്കിലെത്തിയ ഇരുവരുടെയും കൈയ്യില്‍ നിന്നും 15 കിലോയോളം വരുന്ന കഞ്ചാവാണ് പിടികൂടിയത്.

യുവതിയുടെ ബാഗില്‍ പായ്ക്കുകളിലാക്കി ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് തൊടുപുഴ കുമാരമംഗലം വില്ലേജില ഏഴല്ലൂര്‍ കരയിലെ മദ്രസ കവലയിലുള്ള കളരിക്കല്‍ വീട്ടില്‍ സബീറും (31) രണ്ടാം ഭാര്യ തൊടുപുഴ പുഴപ്പുറ കവല ആനശ്ശേരി വീട്ടില്‍ ആതിര(26)യുമാണ് പിടിയിലായത്. എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവി കാര്‍ത്തിക് ഐഎഎസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു അറസ്റ്റ്.

Top