കുടുംബ കലഹത്തെ തുടര്‍ന്ന് അച്ഛന്‍ മൂന്ന് ആണ്‍മക്കളെ പുഴയില്‍ എറിഞ്ഞ് കൊന്നു

crime

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയില്‍ കുടുംബ കലഹത്തെ തുടര്‍ന്ന് അച്ഛന്‍ മൂന്ന് ആണ്‍മക്കളെ പുഴയില്‍ എറിഞ്ഞ് കൊലപ്പെടുത്തി. സംഭവത്തെ തുടര്‍ന്ന് പ്രതി വെങ്കിടേഷ് ഒളിവിലാണ്. ഇയാളുടെ മക്കളായ പുനീത് (6), സഞ്ജയ് (3), രാഹുല്‍ (മൂന്ന് മാസം)എന്നിവരാണ് മരിച്ചത്.

ഞായറാഴ്ച വങ്കിടേഷിന്റെ ഭാര്യ അമരാവതിയുമായി വീട്ടിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് ഇയാള്‍ കുട്ടികളെ പുഴയില്‍ എറിഞ്ഞത്. ആദ്യ ഭാര്യയില്‍ കുട്ടികള്‍ ഇല്ലാത്തതിനെ തുടര്‍ന്ന് അവരെ ഉപേക്ഷിച്ച് രണ്ടാമത് വിവാഹം കഴിച്ചതാണ് അമരാവതിയെ എന്ന് പൊലീസ് പറഞ്ഞു. അതേസമയം, പ്രതി വെങ്കിടേഷിനായി അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ഇയാള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

Top