അച്ഛനെ കൊലപ്പെടുത്തി മകന്‍ ശരീരഭാഗങ്ങള്‍ വെട്ടിനുറുക്കി ബക്കറ്റുകളില്‍ നിറച്ചു

crime

ഹൈദരാബാദ്:എണ്‍പതുകാരനായ പിതാവിനെ മകന്‍ കൊലപ്പെടുത്തിയ ശരീരം വെട്ടിനുറുക്കി ഏഴോളം ബക്കറ്റുകളില്‍ നിറച്ചു.റെയില്‍വേയില്‍ നിന്ന് വിരമിച്ച എസ്. മാരുതി കിഷന്‍ എന്നയാളെയാണ് മകന്‍ കിഷന്‍ ക്രൂരമായി കൊലപ്പെടുത്തിയത്. തെലങ്കാനയിലെ മാല്‍ക്കജ്ഗിരി ഏരിയയിലെ കൃഷ്ണഹാര്‍ കോളനിയില്‍ ഞായറാഴ്ചയാണ് സംഭവം.

ഇവരുടെ വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പൊലീസ് എത്തി വീട് പരിശോധിച്ചപ്പോഴാണ് സംഭവം പുറംലോകം അറിയുന്നത്. ബക്കറ്റുകളില്‍ നിന്ന് ശരീരഭാഗങ്ങള്‍ കണ്ടെത്തിയ പൊലീസ് മാരുതിയുടെ ഭാര്യയെയും സഹോദരിയെയും ചോദ്യം ചെയ്തപ്പോഴാണ് അച്ഛനെ കൊലപ്പെടുത്തിയത് മകനാണെന്ന് വ്യക്തമായത്.സംഭവശേഷം ഇയാള്‍ ഒളിവിലാണ്.

സാമ്പത്തിക കാര്യങ്ങളുമായി ബന്ധപ്പെട്ട് അച്ഛനും മകനും ഇടയില്‍ നിലനിന്നിരുന്ന തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രഥമിക നിഗമനം. സംഭവത്തെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

Top