Man Allegedly Beaten to Death For Gatecrashing Marriage Party in Punjab

സാങ്‌രുര്‍: പഞ്ചാബിലെ സങ്‌രുറിലെ ഗാഗ ഗ്രാമത്തില്‍ ക്ഷണമില്ലാതെ ഉയര്‍ന്ന ജാതിക്കാരുടെ വിവാഹസ്ഥലത്തു ചെന്ന ദളിതനെ മര്‍ദിച്ചുകൊന്ന സംഭവത്തില്‍ പോലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തു. ഗാഗ സ്വദേശികളായ പര്‍ഗത് സിംഗ, ഗുര്‍തേജ് സിംഗ് എന്നിവരാണ് അറസ്റ്റിലായത്.

ഭക്ഷണം കിട്ടുമെന്നു കരുതി വിവാഹ സ്ഥലത്ത് എത്തിയ ജര്‍ണയില്‍ സിംഗിനെ (40) മേല്‍ ജാതിക്കാര്‍ മര്‍ദിക്കുകയായിരുന്നു. മര്‍ദനമേറ്റ ജര്‍ണയില്‍ സിംഗ് പരിക്കുകളോടെ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടെങ്കിലും പിന്നീട് മരിച്ചു. തടസം പിടിക്കാന്‍ ചെന്ന ജര്‍ണയില്‍ സിംഗിന്റെ മകന്‍ ഗുര്‍ദീപ് സിംഗിനും മര്‍ദനമേറ്റിരുന്നു.

വ്യാഴാഴ്ച നടന്ന സംഭവത്തെക്കുറിച്ച് ഗുര്‍ദീപാണ് പോലീസില്‍ പരാതിപ്പെട്ടത്. ഇതേത്തുടര്‍ന്ന് പഞ്ചാബ് പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു.

Top