സൗദി അറേബ്യയിലേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍

ദുബായ്: ഒമാനില്‍ നിന്ന് സൗദി അറേബ്യയിലേക്ക് നാല് കിലോഗ്രാം മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍. ദുബായില്‍ വച്ചാണ് 30കാരനായ പാകിസ്ഥാന്‍ പൗരന്‍ പിടിയിലായത്. യുവാവിനെതിരെ വിചാരണ തുടങ്ങിയിട്ടുണ്ട്.

ഇയാള്‍ നടത്തിയ ഫോണ്‍ സംഭാഷണങ്ങള്‍ പിന്തുടര്‍ന്നാണ് ദുബായ് പൊലീസ് പ്രതിയെ പിടികൂടിയത്.ഇയാളില്‍ നിന്ന് വിതരണത്തിന് കൊണ്ടുവന്ന മയക്കുമരുന്നും പിടിച്ചെടുത്തു.

Top