ദിലീപിന് ഫ്ളൈയിങ് കിസ് നല്‍കി മംമ്ത; വീഡിയോ വൈറല്‍

ദിലീപ് ചിത്രം കോടതി സമക്ഷം ബാലന്‍ വക്കീലിന്റെ വിജയാഘോഷ പരിപാടിയില്‍ സംസാരിക്കവേ ദിലീപിന് ഫ്ളൈയിങ് കിസ് നല്‍കി മംമ്ത. ചിത്രത്തിന്റെ സംവിധായകന്‍ ബി ഉണ്ണി കൃഷ്ണനെ തന്റെ സഹോദരനായി കാണുന്നുവെന്ന് പറഞ്ഞ മംമ്ത അവതാരികയ്ക്ക് മൈക്ക് തിരികെ കൊടുക്കുന്നതിനിടെയാണ് ദിലീപിന് സ്‌നേഹാദരമായി ഫ്ളൈയിങ് കിസ് നല്‍കിയത്. മംമ്ത ദിലീപിന് ഫ്ളൈയിങ് കിസ് നല്‍കുന്ന വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയിയല്‍ വൈറലായിരിക്കുകയാണ്.

സുഹൃത്തിന്റെ സ്നേഹാദരം ഏറെ സന്തോഷത്തോടെ ദിലീപ് ഏറ്റുവാങ്ങി. മലയാള സിനിമയില്‍ നിന്ന് തനിക്ക് ലഭിച്ച അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ് മംമ്ത എന്ന് ദിലീപ് പറഞ്ഞു.

മൈ ബോസ്, ടു കണ്‍ട്രീസ്,പാസഞ്ചര്‍, അരികെ തുടങ്ങി നിരവധി സിനിമകളില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഇരുവരുടേയും കൂടിച്ചേരല്‍ മികച്ച വിജയങ്ങളും ആയിരുന്നു.അവസാനമായി ഇരുവരും ഒന്നിച്ചഭിനയിച്ച ചിത്രം കോടതി സമക്ഷം ബാലന്‍ വക്കീലാണ്.

ബി ഉണ്ണികൃഷ്ണന്‍ രചന നിര്‍വഹിച്ച് സംവിധാനം ചെയ്ത ചിത്രത്തില്‍ മംമ്ത മോഹന്‍ദാസും പ്രിയ ആനന്ദുമായിരുന്നു നായികമാര്‍. ഫെബ്രുവരിയിലായിരുന്നു ചിത്രം റിലീസ് ചെയ്തത്.

Top