ടൊവിനോ, സാമുവല്‍ കാട്ടൂക്കാരനാകുമ്പോള്‍ റിതിക സേവ്യര്‍ ഐപിഎസ് ആയി മംമ്ത

ടൊവിനോ തോമസിനെ നായകനാക്കി അഖില്‍ പോള്‍, അനസ് ഖാന്‍ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ഫോറന്‍സിക്’. ചിത്രത്തില്‍ നായികയായി എത്തുന്നത് മംമ്തയാണ്. റിതിക സേവ്യര്‍ ഐപിഎസ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന മംമ്തയുടെ പോസ്റ്ററാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

സാമുവല്‍ ജോണ്‍ കാട്ടൂക്കാരന്‍ എന്ന പേരില്‍ ഫോറന്‍സിക് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് ടൊവിനോ ചിത്രത്തിലെത്തുന്നത്. രഞ്ജി പണിക്കര്‍, പ്രതാപ് പോത്തന്‍, അന്‍വര്‍ ഷെറീഫ്, ശ്രീകാന്ത് മുരളി, അനില്‍ മുരളി, തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു.

ചിത്രത്തിനായി തിരക്കഥ എഴുതിയിരിക്കുന്നതും അഖില്‍ പോളും അനസ് ഖാനും ചേര്‍ന്നാണ്. വിഷു ചിത്രമായി ‘ഫോറിന്‍സിക്’ തിയേറ്ററില്‍ എത്തും

Top