വിദേശയാത്ര; നടി മംമ്ത മോഹന്‍ദാസ് 14 ദിവസം ഹോം ക്വാറന്റൈനില്‍

കൊച്ചി: എല്ലാ രാജ്യങ്ങളും ഇപ്പോള്‍ കൊറോണ ഭീതിയിലാണ്. ഇതിനകം തന്നെ നിരവധി കായികതാരങ്ങള്‍ക്കും ചലച്ചിത്രതാരങ്ങള്‍ക്കും വൈറസ് സ്ഥിതീകരിച്ച് കഴിഞ്ഞു. ഇപ്പോഴിതാ നടി മംമ്ത മോഹന്‍ദാസ് ഹോം ക്വാറന്റൈനില്‍ കഴിയുന്ന വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്.

താരം തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. വിദേശത്ത് ഷൂട്ടിങ്ങിന് പോയ താരം കൊറോണ വ്യാപനത്തെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങിവരികയായിരുന്നു. ഈ സാഹചര്യത്തില്‍ രോഗ ലക്ഷണങ്ങള്‍ ഇല്ലെങ്കിലും വിദേശയാത്ര നടത്തിയതിനാല്‍ 14 ദിവസം എങ്കിലും നിര്‍ബന്ധമായും ഹോം ക്വാറന്റൈനില്‍ കഴിയണമെന്ന നിര്‍ദേശം അനുസരിക്കുകയായിരുന്നു താരം. യുഎസിലെ ലോസഞ്ചല്‍സില്‍ നിന്ന് 17 നാണ് താരം കൊച്ചിയില്‍ എത്തിയത്. ഇപ്പോള്‍ കൊച്ചിയിലെ വീട്ടിലാണ് മംമ്തയുള്ളത്.

Top