mamtha mohandas twiter

അന്തരിച്ച നാടകാചാര്യന്‍ കാവാലം നാരായണപ്പണിക്കരുടെ നിര്യാണത്തില്‍ അനുശോചിച്ച് ട്വിറ്ററില്‍ രേഖപ്പെടുത്തിയ കുറിപ്പില്‍ സംഭവിച്ച അബദ്ധത്തില്‍ മാപ്പ് ചോദിച്ച് നടി മംമ്ത മോഹന്‍ദാസ്.

കാവാലത്തിന്റെ നിര്യാണത്തെ തുടര്‍ന്നുള്ള എന്റെ ട്വീറ്റില്‍ മാപ്പ് ചോദിക്കുന്നു. 30 സെക്കന്റുകള്‍ മാത്രമേ ആ ട്വീറ്റി നിലനിന്നിരുന്നുള്ളൂ. അബദ്ധം മനസിലാക്കിയ ഞാന്‍ അത് ഉടന്‍ തന്നെ നീക്കിയിരുന്നുവെന്ന് മംമ്ത കുറിക്കുന്നു.

അനുശോചനക്കുറിപ്പില്‍ കാവാലം നാരായണപ്പണിക്കര്‍ എന്നതിന് പകരം അദ്ദേഹത്തിന്റെ മകന്‍ കാവാലം ശ്രീകുമാര്‍ എന്നാണ് മംമ്ത ആദ്യം രേഖപ്പെടുത്തിയിരുന്നത്.

എന്നാല്‍ തെറ്റ് മനസിലായ ഉടന്‍ തന്നെ ട്വീറ്റ് പിന്‍വലിക്കുകയും ചെയ്തു. സംഭവം സമൂഹമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായതിനെ തുടര്‍ന്നാണ് മംമ്ത ട്വിറ്ററില്‍ ഖേദം രേഖപ്പെടുത്തിയത്.

Top