ത്രില്ലര്‍ സ്വഭാവമുള്ള കുടുംബചിത്രം; ‘ലാല്‍ബാഗിന്റെ’ ട്രെയിലര്‍ പുറത്തുവിട്ടു

മംമ്ത മോഹന്‍ദാസിനെ കേന്ദ്രകഥാപാത്രമാക്കി പ്രശാന്ത് മുരളി പത്മനാഭന്‍ രചനയും സംവിധാനം നിര്‍വ്വഹിക്കുന്ന ഏറ്റവും പുതിയ ചിത്രമായ ‘ലാല്‍ബാഗിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. ഫോറന്‍സിക്കിന് ശേഷം മംമ്തയുടേതായി തിയറ്ററുകളില്‍ എത്താനിരിക്കുന്ന ത്രില്ലര്‍ സ്വഭാവത്തില്‍ ഉള്ള ചിത്രമാണ് ‘ലാല്ബാഗ്’. മലയാളത്തിനു പുറമെ ചിത്രം ന്യഭാഷകളിലും റിലീസിനെത്തുന്നുണ്ട്.

നാഗരിക ജീവിതം സ്ത്രീ പുരുഷ ബന്ധങ്ങളില്‍ ഉണ്ടാക്കുന്ന സങ്കീര്‍ണ്ണതകള്‍ ആണ് ചിത്രത്തിന്റെ പ്രമേയം. ബംഗളൂരുവില്‍ ജോലി നോക്കുന്ന മലയാളി നഴ്‌സായാണ് മംമ്ത വേഷമിടുന്നത്. ത്രില്ലര്‍ സ്വഭാവമുള്ള കുടുംബചിത്രം എന്ന സൂചനയാണ് ട്രെയിലര്‍ നല്‍കുന്നത്.

രാഹുല്‍ മാധവ്, സിജോയ് വര്‍ഗീസ്, നേഹ സക്‌സേന, നന്ദിനി റായ്, രാഹുല്‍ ദേവ് ഷെട്ടി തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത് രാഹുല്‍ രാജാണ്. ഛായാഗ്രഹണം ആന്റണി ജോ. സെലിബ്‌സ് ആന്‍ഡ് റെഡ്കാര്‍പെറ്റ് ഫിലിംസിന്റെ ബാനറില്‍ രാജ് സഖറിയാസ് ആണ് ചിത്രത്തിന്റെ നിര്‍മാണം.

Top