‘സമീറ’ എന്ന കഥാപാത്രമായി കാർബണിൽ മംമ്‌താ മോഹൻദാസ് എത്തുന്നു

Mamtha mohanda

ഹദ് ഫാസിൽ നായകനാകുന്ന പുതിയ ചിത്രത്തിൽ ‘സമീറ’ എന്ന കഥാപാത്രമായി മംമ്‌താ മോഹൻദാസ് എത്തുന്നു. വേണു സംവിധാനം ചെയ്യുന്ന ചിത്രമാണ് കാർബൺ. ഒരു ഗ്രാമീണ യുവാവായാണ് ഫഹദ് ചിത്രത്തിൽ എത്തുന്നത്.

വേണുവിന്റെ ഇതുവരെയുള്ള ചിത്രങ്ങളിൽ നിന്നും വ്യത്യസ്‌തമായി ഒരു കൊമേർഷ്യൽ എന്റർടെയ്‌നർ ആയിരിക്കും കാർബൺ.സിബി തോട്ടുപുറമാണ് ചിത്രം നിർമ്മിക്കുന്നത്.

ദിലീഷ് പോത്തൻ, നെടുമുടിവേണു, സൗബിൻ ഷാഹിർ, വിജയരാഘവൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന്റെ സംഗീതം വിശാൽ ഭരദ്വാജാണ് നിർവഹിച്ചിരിക്കുന്നത്.

Top