Mamtha Banarji – cpm – bjp – bengal – thrinamool congress

Mamtha Banarji

കോല്‍ക്കത്ത: ബംഗാള്‍ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനും ബിജെപിക്കും കോണ്‍ഗ്രസിനും തൃണമൂല്‍ കോണ്‍ഗ്രസിനെ തോല്‍പ്പിക്കാനാവില്ലെന്ന് മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമത ബാനര്‍ജി.

തെരഞ്ഞെടുപ്പിനു ശേഷം കോണ്‍ഗ്രസുമായി സഖ്യമുണ്ടാകുമോയെന്ന ചോദ്യത്തിനും മമത വ്യക്തമായ മറുപടി നല്‍കി. കോണ്‍ഗ്രസിനെ ഇനി ഒരിക്കലും തനിക്ക് ആവശ്യമില്ലെന്നായിരുന്നു മമതയുടെ മറുപടി.

ഡല്‍ഹിയില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ നിശിതമായി വിമര്‍ശിക്കുകയും കുറ്റമാരോപിക്കുകയുമാണ് ചെയ്യുന്നത്. അവര്‍ക്കെതിരേ ഒരു ദ്രോഹവും ചെയ്യാത്ത തന്നോട് ഇത്തരത്തില്‍ പെരുമാറിയത് മറക്കാന്‍ സാധിക്കില്ലെന്നും മമത കൂട്ടിച്ചേര്‍ത്തു. സിപിഎം-കോണ്‍ഗ്രസ് ബന്ധത്തെയും മമത വിമര്‍ശിച്ചു. രാഷ്ട്രീയ മണ്ടത്തരം എന്നാണ് മമത കൂട്ടുകെട്ടിനെ വിശേഷിപ്പിച്ചത്.

Top