വീണ്ടും ആലാപനത്തിലൂടെ മനംകവർന്ന് മംമ്ത മോഹൻദാസ്; ‘തേടൽ’ സംഗീത ആൽബം പുറത്തിറങ്ങി

mamtha mohandas

തെന്നിന്ത്യൻ താരം മംമ്ത മോഹൻദാസ് പാടി അഭിനയിച്ച ആദ്യ സംഗീത ആൽബം പുറത്തിറങ്ങി. തേടൽ എന്ന് പേരിട്ടിരിക്കുന്ന വീഡിയോ ആൽബം യൂട്യൂബിലാണ് റിലീസ് ചെയ്തത്. ദുബൈയിലുള്ള സച്ചിൻ രാമദാസ് സംവിധാനം ചെയ്ത വീഡിയോ ചിത്രീകരിച്ചിരിക്കുന്നതും ദുബൈയിലാണ്.

പ്രണയം തേടി ദുബൈയിൽ അലയുന്ന രണ്ടു പേരുടെ കഥയാണ് തേടൽ എന്ന ആൽബത്തിന്റെ ഇതിവൃത്തം. സച്ചിൻ രാമദാസ് വീഡിയോ സംവിധാനം ചെയ്ത വിഡിയോയിലെ സംഗീതം സച്ചിൻ വാര്യരുടേതാണ്. സച്ചിൻ മംമ്തക്കൊപ്പം ഇതിൽ പാടുന്നുമുണ്ട്. ഗാനത്തിന്റെ വരികൾ അനു എലിസബത്ത് ജോസിന്റേതാണ്. 7 മീഡിയ, നികോൺ, മിനിശർമ, സച്ചിൻ രാമദാസ്, ഐവിൻ ഗ്രേഷ്യസ്, കേശവ് പുരുഷോത്ത് എന്നിവർ ചേർന്നാണ് നിർമാണം.

തമിഴ്നാട് സ്വദേശിയായ അർജുൻ രാമൻ മംമ്തക്കൊപ്പം വേഷമിടുന്നു. ദുബൈയിലെ 16 കേന്ദ്രങ്ങളിലായിരുന്നു ചിത്രീകരണം. വീഡിയോ റിലീസിന്റെ ഭാഗമായി മംമ്ത ഓൺലൈനിൽ ദുബൈയിൽ മാധ്യമ പ്രവർത്തകരുമായി തേടലിന്റെ വിശേഷങ്ങൾ പങ്കുവെച്ചു. വാർത്താ സമ്മേളനത്തിൽ സച്ചിൻ രാമദാസ്, സച്ചിൻ വാര്യർ, നരേന്ദ്ര മേനാൻ, കേശവ് പുരുഷോത്ത് തുടങ്ങിയവരും പങ്കെടുത്തു.

ഛായഗ്രഹണം മാർക് ഹോബ്സൺ ആണ് ക്യാമറ ചലിപ്പിച്ചിരിക്കുന്നത് . സജാദ് അസീസാണ് എഡിറ്റിങ്ങും , ജിജോ വർഗീസാണ് കളറിംഗും നിർവഹിക്കുന്നു.

Top