നീലിയില്‍ പാരാനോര്‍മല്‍ ഇന്‍വെസ്റ്റിഗേറ്ററായ റിനിജോയ് എന്ന കഥാപാത്രമായി അനൂപ് മേനോന്‍

anoop-menon

നീലിയില്‍ പാരാനോര്‍മല്‍ ഇന്‍വെസ്റ്റിഗേറ്ററായി അനൂപ് മേനോന്‍. പ്രേതങ്ങളും പ്രകൃതിവിരുദ്ധ ശക്തികളുമുള്ള സ്ഥലങ്ങളില്‍ എത്തി അതിനെ നേരിടുന്ന ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസറായ റിനിജോയ് എന്ന കഥാപാത്രമാണ് അനൂപ് മേനോന്‍ ചിത്രത്തില്‍ എത്തുന്നത്. തോര്‍ത്ത് എന്ന ഹ്രസ്വ ചിത്രത്തിലൂടെ ശ്രദ്ധേയനായ അല്‍ത്താഫ് സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് നീലി. കേന്ദ്ര കഥാപാത്രമായ ലക്ഷ്മി എന്ന സ്പീച്ച് തെറാപ്പിസ്റ്റിന്റെ വേഷത്തില്‍ മംമതാ മോഹന്‍ദാസും നീലിയില്‍ എത്തും.

ഒരു പ്രത്യേക സാഹചര്യത്തില്‍ കള്ളിയങ്കാട് എന്ന സ്ഥലത്ത് എത്തിപ്പെടുന്ന ലക്ഷ്മിയുടെ മകളെ കാണാതാവുകയും, തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് നീലി പറയുന്നത്. സണ്‍ ആന്‍ഡ് ഫിലിം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോ. സുന്ദര്‍മേനോന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ഹൊററിനും ഹ്യൂമറിനും ഒരുപോലെ പ്രാധാന്യം നല്‍കി ഒരുക്കുന്ന നീലിയുടെ തിരക്കഥ ഒരുക്കുന്നത് റിയാസ് മാരാത്ത്, മുനീര്‍ മുഹമ്മദുണ്ണി എന്നിവര്‍ ചേര്‍ന്നാണ്.

Top