നിർമാണ രംഗത്തേക്ക് ചുവടുവെച്ച് മംമ്ത മോഹൻദാസ്

ലയാളി സിനിമ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ അഭിനേത്രിയാണ് മംമ്ത മോഹൻദാസ്. ചെയ്ത കഥാപാത്രങ്ങളിലെല്ലാം തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച നടി കൂടിയാണ് മംമ്ത. ഒരു പതിറ്റാണ്ടിനു മുകളിലായി തുടരുന്ന അഭിനയ ജീവിതത്തിൽ പുതിയൊരു കാൽവെപ്പിന് തുടക്കം കുറിച്ചിരിക്കുകയാണ് ഇപ്പോൾ താരം. മംമ്താ മോഹൻദാസ് പ്രൊഡക്ഷൻസ് എന്ന പേരിലുള്ള നിർമ്മാണ കമ്പനിയാണ് അത്.

താൻ നിർമ്മിക്കുന്ന ആദ്യ ചിത്രത്തെക്കുറിച്ചുള്ള വാർത്ത മംമ്ത തന്നെയാണ് തന്നെ ഫേസ്ബുക്ക് പേജിലൂടെ ലോകത്തെ അറിയിച്ചത്. കുറെ നാൾ നീണ്ടുനിന്ന ഒരു സ്വപ്ന സാക്ഷാത്കാരം ആണ് ഇവിടെ സാധ്യമാകുന്നത് എന്നും അവരെയും പ്രാർത്ഥനയും അനുഗ്രഹം അഭ്യർത്ഥിക്കുന്നു എന്നും താരം ഫേസ്ബുക്കിൽ പങ്കുവച്ച ചിത്രങ്ങൾക്കൊപ്പം കുറിച്ചിട്ടുണ്ട്. മംമ്തക്കൊപ്പം നോയൽ എന്ന ഒരു പാർട്ണറും നിർമ്മാണസംരംഭത്തിൽ ഒപ്പമുണ്ട്.

https://www.facebook.com/233529270149503/posts/1725801414255607/

പ്രൊഡക്ഷൻ നമ്പർ വൺ എന്നെഴുതിയ ക്ലാപ് ബോർഡുമായി നിൽക്കുന്ന മംമ്തയും, അണിയറ പ്രവർത്തകരുമാണ് താരം പങ്കുവെച്ച് ചിത്രത്തിലുള്ളത്. മറ്റ് വാർത്തകൾ ഒന്നും തന്നെ പുറത്തുവിട്ടിട്ടില്ല.

Top