mamooty new film

mamooty

തിരക്കഥ മികച്ചതാണെങ്കില്‍ മാത്രമേ മെഗാ സ്റ്റാര്‍ മമ്മൂട്ടി മറ്റൊരു ചിത്രത്തിനായി നല്‍കിയ തന്റെ ഡെയ്റ്റികള്‍ മാറ്റുന്നതിനെ കുറിച്ച് ചിന്തിക്കു. നവാഗത സംവിധായകന്‍ ഹനീഫ് അദേനി ഒരു കഥ മമ്മൂക്കയോട് പറഞ്ഞപ്പോഴും സംഭവിച്ചത് അതുതന്നെയാണ്.

ആദ്യം സെപ്റ്റംബറില്‍ ചിത്രത്തിന്റെ ഷൂട്ടിങ്ങ് തുടങ്ങാനാണ് ഞങ്ങള്‍ തീരുമാനിച്ചത്. എന്നാല്‍ തിരക്കഥ ഇഷ്ടപ്പെട്ട മമ്മൂക്ക എത്രയും പെട്ടെന്നു ചിത്രം ചെയ്യണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

അതുകൊണ്ട് ജൂലൈയില്‍ തന്നെ തുടങ്ങാന്‍ തീരുമാനിച്ചു. അതിനായുള്ള ജോലികള്‍ ആരംഭിച്ചു കഴിഞ്ഞു. ഹനീഫ് പറയുന്നു. ഇതുവരെ പേരിടാത്ത ത്രില്ലര്‍ ഫാമിലി ഡ്രാമയായ ചിത്രത്തില്‍ ഒരു സ്‌റ്റൈലിഷ് റോളിലാണ് മമ്മൂട്ടി എത്തുന്നത്.

ആധുനിക കാഴ്ചപ്പാടുള്ള ഒരു വ്യക്തിയാണ് ചിത്രത്തില്‍ മമ്മൂക്കയുടെ കഥാപാത്രം.

വാഗമണ്‍, കൊച്ചി, തൃശ്ശൂര്‍ എന്നിവിടങ്ങളിലാണ് ചിത്രീകരണം നിശ്ചയിച്ചിരിക്കുന്നത്. ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ ഇതുവരെ നിശ്ചയിച്ചിട്ടില്ല.

മമ്മൂക്ക ചിത്രത്തില്‍ അഭിനയിക്കാന്‍ ഇത്ര പെട്ടെന്നു സമ്മതിക്കുമെന്ന് പ്രതീക്ഷിച്ചില്ല.അതുകൊണ്ട് മറ്റ് താരങ്ങളെ ഇനി സമീപിക്കാന്‍ ഇരിക്കുകയാണെന്നും സംവിധായകന്‍ പറഞ്ഞു. ഹനീഫ് തന്നെയാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കുന്നതും.

ജോണി ആന്റണിയുടെ തോപ്പില്‍ ജോപ്പന്റെ ഒരു ഷെഡ്യൂള്‍ കൂടി മമ്മൂട്ടിക്ക് പൂര്‍ത്തീകരിക്കേണ്ടതുണ്ട്. അതിനു ശേഷം തമിഴ് ചിത്രം പേരന്‍പിന്റെ ചിത്രീകരണത്തിനായി താരം തമിഴ്‌നാട്ടിലേക്ക് പോകും. അഞ്ജലിയാണ് പേരന്‍പിലെ നായിക. ഇതിനു ശേഷമായിരിക്കും ഹനീഫിന്റെ ചിത്രം ചെയ്യുക.

Top