mamooty new film

കസബയിലെ വ്യത്യസ്തമായ പൊലീസുകാരന്റെ വേഷം അവതരിപ്പിച്ചതിനു ശേഷം ഒരു ഇടുക്കിക്കാരന്റെ വേഷത്തില്‍ അഭിനയിക്കാന്‍ പോവുകയാണ് മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി.

സെവന്‍ത്ത് ഡേ എന്ന ചിത്രത്തിന്റെ സംവിധായകന്‍ ശ്യാം ദറിന്റെ അടുത്ത ചിത്രത്തിലാണ് സൗമ്യനായ കഥാപാത്രവുമായി താരം എത്തുന്നത്. രതീഷ് രവിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.

നവാഗതനായ ഹനീഫ് അദേനിയുടെ ചിത്രം, ഒരു തമിഴ് ചിത്രം എന്നിവയുടെ ചിത്രീകരണ തിരക്കിലാണ് മമ്മൂട്ടി. ഇവ രണ്ടും പൂര്‍ത്തീകരിച്ചാല്‍ ഉടന്‍ തങ്ങളുടെ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിക്കുമെന്ന് ചിത്രത്തോടടുത്ത വൃത്തങ്ങള്‍ പറയുന്നു.

സിനിമയുടെ തിരക്കഥയുടെ ജോലികള്‍ നടക്കുകയാണ്. ഈ വര്‍ഷം അവസാനത്തോടെ ചിത്രീകരണം ആരംഭിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്. ‘ ഇതൊരു കുടുംബചിത്രമായിരിക്കും.

പ്രധാനമായും ഇടുക്കിയില്‍ തന്നെ ചിത്രീകരണം നിശ്ചയിച്ചിരിക്കുന്ന ചിത്രത്തില്‍ ജയരാജിന്റെ ലൗഡ് സ്പീക്കറിലെ പോലൊരു കഥാപാത്രത്തെയാണ് മമ്മൂക്ക അവതരിപ്പിക്കുക.’ വൃത്തങ്ങള്‍ പറയുന്നു.

ജോണി ആന്റണിയുടെ തോപ്പില്‍ ജോപ്പന്‍ എന്ന ചിത്രത്തിലും ഇടുക്കിക്കാരനായി തന്നെയാണ് മമ്മൂക്ക അഭിനയിക്കുന്നത്. അതേസമയം എന്‍. രാം സംവിധാനം ചെയ്യുന്ന പേരന്‍പ് എന്ന ചിത്രത്തിന്റെ ചിത്രീകരണവുമായി ചെന്നൈയിലാണ് മമ്മൂട്ടി ഇപ്പോള്‍.

Top