mamooty new film

മെഗാഹിറ്റായ ടൂ കണ്‍ട്രീസിന് ശേഷം ഷാഫി റാഫി ടീമൊരുക്കുന്ന ചിത്രത്തില്‍ മമ്മൂട്ടി നായകനാകുന്നു. സംവിധായകന്‍ സിദ്ദിഖിന്റെ നേതൃത്വത്തിലുള്ള എസ് ടാക്കീസാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

2017 ജനുവരിയില്‍ തുടങ്ങുന്ന ചിത്രം അടുത്ത വിഷുവിന് തിയേറ്ററുകളിലെത്തും. ഷാഫിയുടെ ചിത്രത്തില്‍ ഇത് അഞ്ചാം തവണയാണ് മമ്മൂട്ടി നായകനാകുന്നത്. തൊമ്മനും മക്കളും, മായാവി എന്നീ ചിത്രങ്ങള്‍ മെഗാഹിറ്റുകളായിരുന്നു.

ചട്ടമ്പിനാട് ഹിറ്റ് പട്ടികയില്‍ ഇടം നേടിയപ്പോള്‍ വെനീസിലെ വ്യാപാരി വിപണി വിജയമായില്ല.

Top