ബൈക്കപകടത്തില്‍ മരിച്ച ആരാധകന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് മമ്മൂക്ക

മൂവാറ്റുപുഴ: ആരാധകന്റെ മരണത്തില്‍ സങ്കടം പങ്കുവെച്ച് മമ്മൂട്ടി. ബൈക്കപകടത്തില്‍ മരിച്ച മൂവാറ്റുപുഴ സ്വദേശി അഫ്‌സലിന്റെ നിര്യാണത്തിലാണ് മമ്മൂക്ക അനുശോചനം രേഖപ്പെടുത്തിയത്. അഫ്‌സലിന്റെ ചിത്രം ഫെയ്‌സ്ബുക്ക് പേജിലൂടെ പങ്കുവെച്ച് ആദരാഞ്ജലി രേഖപ്പെടുത്തിയാണ് താരം അനുശോചനം അറിയച്ചത്.

ഇന്നലെ ഉച്ചക്ക് എം സി റോഡില്‍ വാഴപ്പിള്ളിയില്‍ നടന്ന അപകടത്തിലാണ് ഇരുപത്തിമൂന്നുകാരനായ അഫ്‌സല്‍ മരിച്ചത്. അഫ്‌സല്‍ യാത്ര ചെയ്തിരുന്ന ബൈക്കില്‍ എതിരെ വന്ന ലോറി ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ അഫ്‌സല്‍ നിലത്തു വീഴുകയും ലോറി തലയിലൂടെ കയറിയിറങ്ങുകയുമായിരുന്നു. അപകട സ്ഥലത്ത് വെച്ചുതന്നെ മരണം സംഭവിച്ചു.

മമ്മൂട്ടിയുടെ കടുത്ത ആരാധകനും മൂവാറ്റുപുഴ ടൗണിലെ മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്റെ വൈസ് പ്രസിഡന്റ് ആയിരുന്നു അഫ്‌സല്‍.

Top